Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL യു.ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പത്രിക നല്‍കുന്നതിനായി വ്യാജ ഒപ്പിട്ടു; പരാതി നല്‍കിയ നാമനിര്‍ദ്ദേശകനെ ഭീഷണിപ്പെടുത്തിയതിന് ആറുപേര്‍ക്കെതിരെ കേസെടുത്തു

യു.ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പത്രിക നല്‍കുന്നതിനായി വ്യാജ ഒപ്പിട്ടു; പരാതി നല്‍കിയ നാമനിര്‍ദ്ദേശകനെ ഭീഷണിപ്പെടുത്തിയതിന് ആറുപേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ വിവാദത്തിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രികയില്‍ നിര്‍ദേശക സ്ഥാനത്ത് പേരുണ്ടായിരുന്ന കെ പി കൃഷ്ണന്റെ പരാതിയിലാണ് കേസെടുത്ത്. പത്രികയിലേത് തന്റെ ഒപ്പല്ലെന്ന് സത്യവാങ്മൂലം നല്‍കിയതിന് ഭീഷണിപ്പെടുത്തി എന്നായിരുന്നു കൃഷ്ണന്റെ പരാതി.

പത്രികയിലേത് തന്റെ ഒപ്പല്ലെന്ന് കെ പി കൃഷ്ണന്‍ പറഞ്ഞതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിന് പിന്നാലെ നഗരസഭ ഓഫീസിന് മുന്നില്‍ വച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കെ പി കൃഷ്ണന്‍ പരാതിയില്‍ പറയുന്നു. അതേസമയം നിര്‍ദേശകനെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കുകയോ ഒപ്പിട്ട് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടി പറശ്ശിനിക്കടവ് സ്വദേശിയായ കെ പി കൃഷ്ണന്‍ തളിപ്പറമ്പ് പൊലീസില്‍ രണ്ട് ദിവസം മുമ്പാണ് പരാതി നല്‍കിയത്.

സ്ഥാനാര്‍ത്ഥിയായ ഷമീമയെ തനിക്ക് പരിചയമില്ലെന്നും സ്ഥാനാര്‍ത്ഥിത്വത്തെ നിര്‍ദേശിക്കുകയോ ഒപ്പിട്ടുനല്‍കുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ആന്തൂരില്‍ ഏതാണ്ട് കോണ്‍ഗ്രസാണെന്ന് തോന്നുന്നവരുടെ വ്യാജ ഒപ്പിട്ട് പത്രിക നല്‍കുകയാണ് ചെയ്യുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ഗുരുതരമായ നിയമലംഘനമാണ് വ്യാജരേഖ ചമയ്ക്കല്‍, ഇതില്‍ പങ്കെടുത്ത എല്ലാ പേരിനെയും നിയമത്തിന്റെയും അന്വേഷണത്തിന്റെയും മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു. ആന്തൂരില്‍ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയില്‍ ഇതുവരെയായി 14 എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളാണ് എതിരില്ലാതെ ജയിച്ചിരിക്കുന്നത്.

0/Post a Comment/Comments

Advertisement