കണ്ണൂർ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ ജനസാന്നിധ്യം ഉറപ്പാക്കുന്നതിനായി എസ്ഡിപിഐ 6 ഡിവിഷനുകളിൽ മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ് അറിയിച്ചു.
ആദ്യ ഘട്ട സ്ഥാനാർത്ഥികളായി കൊളച്ചേരി ഡിവിഷനിൽ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്തും, കൊളവല്ലൂർ ഡിവിഷനിൽ ജില്ലാ കമ്മിറ്റി അംഗം ഹാറൂൺ കടവത്തൂരും മത്സരിക്കും. മറ്റ് 4 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ബഷീർ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.

Post a Comment