കൊളച്ചേരിയില്‍ ജനവിധിക്കായി 58 സ്ഥാനാര്‍ഥികള്‍ : സ്വതന്ത്രരായി പത്ത് പേര്‍
കൊളച്ചേരി: ഇടത്-വലത് പക്ഷത്തിനും എന്‍ഡി.എ.ക്കും ഒരുപോലെ വേരോട്ടമുള്ള കൊളച്ചേരിയിലെ ജനവിധിക്കായി 58 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്ത്. ഇതില്‍ പത്ത് വാര്‍ഡുകളില്‍ വിവിധ കക്ഷികളുടെ പിന്‍ബലത്തോടെ സ്വതന്ത്രരായി മല്‍സരിക്കുന്നവരാണ്. നൂഞ്ഞേരി, കയ്യങ്കോട് വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം വര്‍ഷങ്ങളായി വലതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിന്റെ നേര്‍ചിത്രം തെളിയിക്കുന്നതാകാനിടയുണ്ട്. ഇവിടെ വികസന മുന്നണി എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. വികസന മുരടിപ്പ് ഏറെ ചര്‍ച്ചയായ വാര്‍ഡുകളാണിത്. ആകെയുള്ള 19 വാര്‍ഡുകളില്‍ എന്‍ഡിഎ 15 ഇടത്ത് മല്‍സരിക്കുന്നുണ്ട്. യുഡിഎഫില്‍ ലീഗിനാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍തൂക്കം.എസ്ഡിപിഐ ഒരു വാര്‍ഡില്‍ മാത്രമാണ് മല്‍സരിക്കുന്നത്്. വാര്‍ഡുകളും സ്ഥാനാര്‍ഥികളും ക്രമത്തില്‍.
1. പാമ്പുരുത്തി: കെ.സി.ഫാസില(ലീഗ്),റീത്ത നാരായണന്‍(സിപിഐ), 2.കമ്പില്‍:ടി.വി.ഷമീമ(ലീഗ്),കെ.പ്രേമ(സിപിഐ) 3.പന്ന്യങ്കണ്ടി: യു.പി.സുമയ്യ(ലീഗ്),കെ.റുബീന (സ്വത.)എം.വി.ഷൈന(ബി.ജെപി) 4.നണിയൂര്‍:പി.വിദ്യ(കോണ്‍),പ്രസന്ന ശശീന്ദ്രന്‍(സിപിഐ). 5.കൊളച്ചേരി:ടി.കൃഷ്ണന്‍(കോണ്‍),സി.പുരുഷോത്തമന്‍(സിപിഎം)പി.വി.വേണുഗോപാലന്‍(ബിജെപി).6.പെരുമാച്ചേരി: സി.ഒ.ശ്യാമള(കോണ്‍),കെ.പി.സജീവ്(സിപിഎം)എന്‍.കെ.സുധീര്‍(ബിജെപി) .7.കോടിപ്പൊയില്‍: പി.വി.റഹ്മത്ത്(കോണ്‍).പി.റിജിന(സ്വത.)ആര്‍.റീന(ബിജെപി) പി.പി.റഹ്മത്ത്(സ്വത.). 8.പള്ളിപ്പറമ്പ്: ടിന്റു സുനില്‍(കോണ്‍)എ.പി.ഹഫ്‌സത്ത്(സ്വത.)പി.വി.രതി(ബിജെപി) 9.കായച്ചിറ: കെ.വി.യൂസഫ്(ലീഗ്).പി.പി.വിഷ്ണു(സിപിഎം),എം.സന്തോഷ്(ബിജെപി)10.ചേലേരി: എ.പി.നൂറുദ്ധീന്‍(ലീഗ്)എം.ബദറുദ്ധീന്‍(എസ്ഡിപിഐ) ഒ.മുസമ്മില്‍(സ്വത.) 11:നൂഞ്ഞേരി: സി.എച്.ഹിളര്‍(ലീഗ്),അബ്ദുള്‍ ജബ്ബാര്‍(സ്വത.) ടി.പ്രദീപന്‍(ബിജെപി) 12.കയ്യങ്കോട്: പി.ഫസീല(കോണ്‍)കെ.പി.സീനത്ത്(സ്വത.)എ.ഷീന(സ്വത.)കെ.സി.ശോഭന(ബിജെപി) 13.കാരയാപ്പ്: കെ.കെ. ബഷീര്‍(കോണ്‍),പി.കെ.ടി.ഖാലിദ്(സിപിഎം)സുമതി(ബിജെപി) 14.ചേലേരി സെന്‍ട്രല്‍: ടി.വിജേഷ്(കോണ്‍),്പി.വി.ശിവദാസന്‍(സിപിഎം),വി.വി.ഗീത(ബിജെപി).വിജേഷ്(സ്വത.) 15.വളവില്‍ ചേലേരി:വി.വി.ഷിജിന(കോണ്‍),എം.ബി.നിഷകുമാരി(സിപിഎം),കെ.സുജാത(ബിജെപി) 16.കൊളച്ചേരിപ്പറമ്പ്: ഒ.ദിനേശന്‍(കോണ്‍).ജിജേഷ് തവിടാട്ട് (സിപിഎം)ടി.ലിജിന(ബിജെപി)17.എടക്കൈ:എം.കെ.ശ്രീജ(കോണ്‍),പി.കെ.ദീപ(സിപിഎം)സി.സരള(ബിജെപി).18.പാട്ടയം: പി.പി.റിസ്വാന(ലീഗ്),എം.കെ.ഷമീമ(സ്വത.)എ.കെ.പ്രേമകുമാരി(ബിജെപി) 19. ചെറുക്കുന്ന്: പി.വല്‍സന്‍(കോണ്‍).എം.ഒ.പവിത്രന്‍(സിപിഎം)എ.സഹജന്‍(ബിജെപി)
Post a Comment