ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരുവേ ശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചെമ്പേരി ടൗണിൽ പ്രവർത്തിച്ചു വരുന്ന ചെറുപുഷ്പം ഡിജിറ്റൽ പ്രിന്റിങ് പ്രെസ്സ്, അൽഫോൻസാ ഓഫ്‌സെറ്റ് ഡിജിറ്റൽ പ്രിന്റിംഗ് എന്നീ സ്ഥാപനങ്ങൾക്ക് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിലും നിരോധിത മെറ്റീരിയലിലും പ്രിന്റ് ചെയ്തതിനു 25000 രൂപ വീതം പിഴ ചുമത്തി.ചെറുപുഷ്പം ഡിജിറ്റൽ പ്രിന്റിങ് പ്രസ്സിൽ നിന്നും വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ചുക്കൊണ്ടിരിക്കുന്നതും ഉപയോഗത്തിനായി സംഭവിച്ചു വെച്ചതുമായ പതിനേഴു നിരോധിത ഫ്ലെക്സ് റോളുകൾ പിടികൂടി.
വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വേണ്ടി ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു.അൽഫോൻസാ ഓഫ്‌സെറ്റ് & ഡിജിറ്റൽ പ്രിന്റിങ്ങിൽ നിന്നും നിരോധിത ഉൽപ്പന്നത്തിൽ വ്യാജ ക്യു. ആർ കോഡ് വെച്ച് പ്രിന്റ് ചെയ്ത ഇലക്ഷൻ ബാനർ സ്‌ക്വാഡ് പിടികൂടി.രണ്ട് സ്ഥാപനങ്ങൾക്കും 25000 രൂപ വീതം പിഴ ചുമത്തി. രണ്ടാം തവണയാണ് സ്ഥാപനങ്ങളിൽ നിന്ന് നിയമ ലംഘനം കണ്ടെത്തുന്നത്. 100 % കോട്ടൺ തുണി, പോളി എതിലീൻ എന്നീ വസ്തുക്കളിൽ മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളു എന്ന് ഇലക്ഷൻ കമ്മീഷൻ പെരുമാറ്റചട്ടം നിലവിൽ ഉള്ളപ്പോളാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്തതും ചെയ്യാൻ സംഭരിച്ചു വെച്ചതും വ്യാജ ക്യു.
ആർ കോഡ് ഉൾപ്പെടുത്തി പ്രിന്റ് ചെയ്തതുമായ നിരോധിത ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് പിടിച്ചെടുക്കുന്നത്.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ എരുവേശ്ശി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ വിജി പി വി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment