പടം. 11hari14 മയ്യില്‍ ഇൂടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990-91 വര്‍ഷം എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികള്‍ ഒത്തു ചേര്‍ന്നപ്പോള്‍.
മയ്യില്‍: 35 വര്‍ഷത്തെ ഇടവേളക്കു ശേഷം പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തു ചേരല്‍ നടത്തി. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990-91 ബാച്ച് എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളാണ് സംഗമം നടത്തിയത്. മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ.എസ്.പി.ജുനൈദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വാരക്കണ്ടി സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എം.വി.അഷ്‌റഫ്,കെ.പി.സിദ്ധീഖ്, കെ.രാജന്‍, കെ.കെ.സിന്ധു,എന്‍.കെ.ശ്രീനി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും നടത്തി.
Post a Comment