ജനവിധി തേടി മയ്യിലില്‍ 101 പേര്‍. വികസനം നേട്ടം എടുത്തുകാട്ടി എല്‍ഡിഎഫും നിലമെച്ചപ്പെടുത്താനൊരുങ്ങി യുഡിഎഫും
മയ്യില്‍: തദ്ധേശ തിരഞ്ഞെടുപ്പില്‍ മയ്യില്‍ പഞ്ചായത്തില്‍ ജനവിധി തേടി 101 പേര്‍ പത്രിക സമര്‍പ്പിച്ചു. പുതുതായി കൂട്ടി ചേര്‍ത്ത ഒരു വാര്‍ഡ് ഉള്‍പ്പെടെ 19 വാര്‍ഡുകളിലായാണ് 101 പേര്‍ മല്‍സരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ സ്വതന്ത്രരാണ്. ലോക ജനശക്തി പാര്‍ട്ടി, എസ്ഡിപിഐ എന്നിവയില്‍ നിന്ന് ഒരോ ആള്‍ വീതം മല്‍സര രംഗത്തുണ്ട്. ഒന്നാം വാര്‍ഡായ ഒറപ്പടി, നാലാം വാര്‍ഡായ ഇരുവാപ്പുഴ നമ്പ്രം എന്നിവിടങ്ങളില്‍ സ്വതന്ത്രരായി രണ്ട് പേരാണ് മല്‍സരിക്കുന്നത്. എന്‍ഡിഎക്ക് 12 സീറ്റിലാണ് സ്ഥാനാര്‍ഥികളുള്ളത്. പത്ത് വാര്‍ഡുകള്‍ സ്ത്രീ സംവരണമാണ്. ഒരു സീറ്റ് മാത്രം ലഭിച്ച സിപിഐ ക്ക് ഇരുവാപ്പുഴ നമ്പ്രത്തു നിന്നുള്ള ടി.കെ. രാജുവാണ് മല്‍സരിക്കുന്നത്. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണ സമിതിയില്‍ നിന്ന് ഇവിടെ ആരും മല്‍സരിക്കുന്നില്ല. യുഡിഎഫിന് രണ്ട് സീറ്റില്‍ മാത്രമാണ് മുന്‍ തിരഞ്ഞെടുപ്പില്‍ മയ്യിലില്‍ വിജയിക്കാനായത്. ഇക്കുറി 15 ഇടത്ത് കോണ്‍ഗ്രസും നാലിടത്ത് മുസ്ലീം ലീഗുമാണ് മല്‍സരിക്കുന്നത്. എല്‍ഡിഎഫ് 18 വാര്‍ഡുകളില്‍ സി.പി.എം സ്ഥാനാര്‍ഥികളെയാണ് നിയോഗിച്ചിട്ടുള്ളത്. മുന്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ എന്‍.വി.ശ്രീജിനി വള്ളിയോട്ട് വാര്‍ഡില്‍ മല്‍സര രംഗത്തുണ്ട്. മുന്‍ കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി.വിനോദ് കുമാര്‍ കോട്ടയാട് വാര്‍ഡില്‍ നിന്ന് ജനവിധി തേടാന്‍ പത്രിക നല്‍കിയിട്ടുണ്ട്. സംസ്ഥാന അഞ്ച് വര്‍ഷക്കാലത്തെ വികസന രംഗത്തെ കുതിപ്പുയര്‍ത്തി കാട്ടിയാണ് എല്‍ഡിഎഫ് വോട്ടിനിറങ്ങുന്നത്. മയ്യിലില്‍ നില മെച്ചപ്പെടുത്താനാകുമെന്ന ഉറച്ച തീരുമാനത്തിലാണ് യുഡിഎഫ് നേതൃത്വം.
Post a Comment