യങ്ങ് ഇന്ത്യ: കൊളച്ചേരി ബ്ലോക്ക് തല സംഗമം നടത്തി.
പടം. 27hari12 യൂത്ത് കോണ്‍ഗ്രസ് തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച കൊളച്ചേരി ബ്ലോക്ക് തല സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്യുന്നു.
കൊളച്ചേരി: തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവജന മുന്നേറ്റം എന്ന ആശയത്തില്‍ യൂത്ത് സംഘടിപ്പിക്കുന്ന യങ്ങ് ഇന്ത്യ 2.0 കൊളച്ചേരി ബ്ലോക്കില്‍ സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ ക്യാമ്പസുകളില്‍ വിജയിച്ച കെ.എസ്.യു. സ്ഥാനാര്‍ഥികളെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി രാഹൂല്‍ വെച്ചിയോട്ട്, മഹിതാ മോഹനന്‍, സുദീഷ് വെള്ളച്ചാല്‍, റിന്‍സ് മാനുവല്‍, കെ.പി.ശശുിധരന്‍,പി.കെ.വിനോദ്, വി.പത്മനാഭന്‍, എ.പി.നിഹാല്‍, തീര്‍ത്ഥ പി.നാരായണന്‍, പ്രവീണ്‍ ചേലേരി എന്നിവര്‍ സംസാരിച്ചു.
Post a Comment