സിഗ്നേച്ചര്‍ ക്യാമ്പയിന്‍ നടത്തി
കൊളച്ചേരി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് പിന്തുണ നല്‍കി രാജ്യത്താകെ നടത്തുന്ന ഒപ്പു ശേഖരണത്തിന്റെ ഭാഗമായി സിഗ്നേച്ചര്‍ കാമ്പയിന്‍ നടത്തി. ചേലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി കെ.പി.സി.സി. അംഗം അഡ്വ. വി.പി.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.വി.പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു.പി.വേലായുധന്‍,കെ.കലേഷ്, കെ.പി.ശശിധരന്‍,കെ.എം.ശിവദാസന്‍, ദാമോദരന്‍ കൊയിലേരിയന്‍, മോഹനാംഗന്‍,എം.അനന്തന്‍, കെ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment