കണ്ണൂർ: പയ്യാമ്പലം തീരത്തിനോട് ചേർന്ന് നീർക്കടവിൽ നീല തിമിംഗലം ചത്തടിഞ്ഞു. വ്യാഴം രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് തിമിംഗലം ചത്തടിഞ്ഞത് കണ്ടത്.
ജഡം അഴുകിയ നിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. അഴുകിയ നിലയിലായതിനാൽ പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ട്.
ജില്ലാ വെറ്റിനറി സർജൻ സ്ഥലത്ത് എത്തി പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. അഴീക്കൽ കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. 2022 ൽ അഴീക്കോട് ചാൽ ബീച്ചിലും നീല തിമിംഗലം ചത്തടിഞ്ഞിരുന്നു
Post a Comment