വേളത്തെ നാടക രാവുകള്‍ രണ്ടിനു തുടങ്ങും
മയ്യില്‍: വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന ഒ.മാധവന്‍ സ്മാരക ഒന്‍പതാമത് പ്രൊഫഷണല്‍ നാടകോത്സവം രണ്ടിന് തുടങ്ങും. രണ്ട് മുതല്‍ ആറ് വരെയാണ് പരിപാടി.എല്ലാം ദിവസവും രാത്രി ആറിന് സാംസ്‌കാരിക പരിപാടികളും തുടര്‍ന്ന് ഏഴിന് നാടകവും നടക്കും. ഈ വര്‍ഷം അരങ്ങിലെത്തിയ അഞ്ച് സമിതികളുടെ നാടകങ്ങളാണ് നാടകോത്സവത്തില്‍ അരങ്ങിലെത്തുക. ഉധ്ഘാടന ദിവസം കായംകുളം പീപ്പിള്‍സ് തിയേറ്ററിന്റെ അങ്ങാടി കുരുവികള്‍ ഉണ്ടാകും. മൂന്നിന് തിരുവനന്ദപുരം സൗപര്‍ണികയുടെ താഴ് വാരം, നാലിന് അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു 84 വയസ്, അഞ്ചിന് സദ് ഗമയ തൃശ്ശൂര്‍ അവതരിപ്പിക്കുന്ന സൈറണ്‍, ആറിന് വളളുവനാട് ബ്രഹ്മയുടെ പകലില്‍ മറഞ്ഞിരുന്നൊരാള്‍ എന്നിവയാണ് അരങ്ങിലെത്തുന്ന മറ്റു നാടകങ്ങള്‍. നാടകോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്യും.
Post a Comment