കോഴി മാലിന്യം തള്ളാനായുള്ള സുരക്ഷിത ഇടമായി മാറി കാര്യാംപറമ്പിലെ പൊതു റോഡ്
ഒന്നര കിലോമീറ്റര്‍ റോഡില്‍ മാലിന്യം തള്ളല്‍ പതിവായിട്ടും നടപടിയെടുക്കാതെ അധികൃതര്‍.
പടം. 26hari20 മയ്യില്‍- കാഞ്ഞിരോട് പ്രധാന റോഡില്‍ നിരത്തുപാലം കയറ്റം മുതല്‍ ഇടിവിട്ട് തള്ളിയ കോഴിമാലിന്യം പാക്കറ്റുകളിലൊന്ന്
മയ്യില്‍: ടൗണില്‍ നിന്ന് ഒരു കീലോമീറ്റര്‍ അകലം മുതല്‍ പൊതു റോഡില്‍ നിത്യേന കോഴിമാലിന്യം തള്ളുന്നത് തുടര്‍ന്നിട്ടും നടപടിയൊന്നുമില്ലാത്തതില്‍ പ്രതിഷേധം. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട
യാത്രക്കാരും ഇടുവഴിയുള്ള യാത്ര ഒഴിവാക്കി മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെയാണിപ്പോള്‍ പോകുന്നത്. മയ്യില്‍- കാഞ്ഞിരോട് പ്രധാന റോഡില്‍ നിരത്തുപാലം കയറ്റം മുതല്‍ കാര്യാംപറമ്പ് കവല വരെയുള്ള ഭാഗങ്ങളിലാണ് റോഡിന്റെ ഇരുഭാഗങ്ങളിലും പാക്കറ്റുകളിലാക്കി മാലിന്യം തള്ളല്‍ തുടരുന്നത്. രാത്രി കാലങ്ങളില്‍ വാഹനങ്ങളിലെത്തിച്ചാണിത് നടത്തുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ജനവാസ മേഖലയല്ലാത്തതിനാല്‍ തെരുവു വിളക്കുകളില്ലാത്ത സ്ഥലം നോക്കിയാണ് മിക്കപ്പോഴും പാക്കറ്റുകള്‍ വലിച്ചെറിയുന്നത്. മയ്യില്‍ പഞ്ചായത്ത് ഓഫീസ്, പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ ദൂരത്താണിത് നടക്കുന്നത്. ആഴ്ചകളായി നടക്കുന്ന മാലിന്യം വലിച്ചെറിയല്‍ യാത്രക്കാര്‍ക്ക് ഏറെ ദുരിതമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലാത്തതില്‍ പ്രദേശ വാസികള്‍ പ്രതിഷേധത്തിലാണ്.
ഓട്ടം നടത്തുന്നതിന് പ്രയാസമാകുന്നു
മയ്യില്‍ നിന്ന് കാര്യാംപറമ്പ് വഴിയുള്ള ഓട്ടം പോകുന്നതിന് ഇപ്പോള്‍ താല്‍പ്പര്യമില്ല. ഇതു വഴി വാഹനം ഓടിക്കുമ്പോള്‍ യാത്രക്കാരുടെ പ്രയാസം മാനിച്ച് ഓട്ടം പോകാറില്ല.
സലിം ,ഓട്ടോ ഡ്രൈവര്‍, കാര്യാംപറമ്പ്.
ഇരുചക്ര വാഹന യാത്രയും പ്രയാസത്തില്‍
ഇരുചക്ര വാഹനത്തില്‍ കാര്യാംപറമ്പിലെ വിജനമായ പ്രദേശത്തെത്തുമ്പോള്‍ തെരുവു പട്ടികളുടെയും കുറുനരിയുടെയും താവളമായതിനാല്‍ ഏറെ ഭയക്കുകയാണ്. അടിയന്തിരമായ നടപടി ഉണ്ടാവണം.
പി. ഉല്ലാസന്‍, മാതൃഭൂമി പത്രം ഏജന്റ്.
Post a Comment