കൊളച്ചേരിയില്‍ കുറുനരിയുടെ ആക്രമണം ആറ് പേര്‍ക്ക് പരിക്ക്
പടം25hari60 കൊളച്ചേരി കോടപ്പായില്‍ കെ.കെ. പറമ്പില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ കുറുനരി ആക്രമിക്കുന്ന ദൃശ്യം.
കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ രണ്ട് ദിവസങ്ങലിലായി നടന്ന കുറുനരി ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ പള്ളിപ്പറമ്പ് കോടിപ്പായിലിലെ കെ.കെ.പറമ്പില്‍ വീടിന്റെ മുറ്റത്ത് കളിക്കുയായിരുന്നു കുട്ടികള്‍ക്ക് നേരെയാണ്് കുറുനരി പാഞ്ഞടുത്തതോടെയാണ് ആക്രമ പരമ്പരക്ക് തുടക്കം. പള്ളിപ്പറമ്പിലെ ഒന്‍പത് വയസ്സുകാരി ഹാദിയ, പെരുമാച്ചേരിയിലെ കെ.പി. അബ്ദുള്‍ റഹിമാന്‍(45)ഉറുമ്പിയിലെ സി.പി. ഹാദിഖ്, പെരുമാച്ചേരിയിലെ പവിജ, കാവുംചാല്‍ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ ദേവനന്ദ, ശ്രീദര്‍ശ് എന്നിവര്‍ക്കാണ് കുരുനരി ആക്രമണത്തില്‍ പരിക്കേറ്റത്. പ്രദേശത്ത് കുറുനരി ആക്രമണം പരിഭ്രാന്ത്രി പരത്തിയിരിക്കയാണ്. സ്‌കൂളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ അനുഗമിച്ചാണ് വീട്ടിലെത്തിച്ചത്. അക്രകാരിയായ കുറുനരിയെ പിടികൂടാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുള്‍ മജീദ് പറഞ്ഞു.
Post a Comment