പഴശ്ശി പഞ്ചായത്തംഗത്തിന് സ്‌നേഹാദരചടങ്ങുകളുടെ നാളുകള്‍
പടം. 28hari42 കുറ്റിയാട്ടൂര്‍ പഴശ്ശി പഞ്ചായത്തംഗത്തിന് ബ്രദേര്‍സ് സ്വാശ്രയ സംഘം നല്‍കിയ സ്വീകരണത്തില്‍
കുറ്റിയാട്ടൂര്‍: കക്ഷി രാഷ്ട്രീയമോ, ജാതി-മതമോ നോക്കാതെ ജനങ്ങള്‍ക്കായി അഞ്ച് വര്‍ഷം സമര്‍പ്പിത ജീവിതം നയിച്ച യൂസഫ് പാലക്കലിന് സ്‌നേഹാദര ചടങ്ങുകളുടെ നാളുകള്‍. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി കണ്ണീരോടെയാണ് ചില വേദികളില്‍ നിന്ന് സംഘാടകര്‍ ഇറങ്ങിപോകുന്നത്. ആദ്യകാലത്ത് ചെറിയ വ്യാപാരം നടത്തിയ ഇദ്ധേഹം ഏറെക്കാലം പ്രവാസ ജീവിതം നയിച്ചു. യുസഫിന്റെ ജനപ്രതിനിധിയായുള്ള ആദ്യത്തെ ഊഴമായിരുന്നു പഴശ്ശിയിലേത്. പഞ്ചായത്തിലെ പല വാര്‍ഡുകളിലേക്കും ഇദ്ധേഹത്തെ പരസ്യമായും പരോക്ഷമായും അടുത്ത തദ്ധേശ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്നതിന് ക്ഷമിക്കാനും തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീ, വായനശാലകള്‍, സൗഹൃദ കൂട്ടായ്മകള്‍, സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍, പെന്‍ഷനേഴ്‌സ് യൂണിയനുകള്‍ തുടങ്ങിയവരാണ് സ്‌നേഹാദര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. മികച്ച സന്നദ്ധ സേവന പ്രവര്‍ത്തകനായാണ് വാര്‍ഡില്‍ ഇദ്ധേഹം ഇപ്പോള്‍ അറിയപ്പെടുന്നത്.
Post a Comment