കണ്ണൂർ : കണ്ണൂരിൽ എൻജിനീയറിങ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ് രണ്ടാം വർഷം സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനി അൽഫോസ ജേക്കബ് (19) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ കോളജ് കാമ്പസിൽ ബസിറങ്ങി ക്ലാസ് മുറിയിലേക്ക് നടന്നു വരുന്ന വഴിയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചൻ്റെ മകളാണ് മരണപ്പെട്ട അൽഫോൻസ.

Post a Comment