Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന നൽകി വിമുക്ത ഭടൻ

ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന നൽകി വിമുക്ത ഭടൻ

മയ്യിൽ ടൗണിലെ കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി യിൽ പ്രവർത്തിക്കുന്ന താലൂക്ക് തല റഫറൻസ് ലൈബ്രറിയിലേക്ക് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഏറെ ഉപകാരപ്പെടുന്ന വില പിടിച്ച 62 പുസ്തകങ്ങൾ നൽകി നാടിന് മാതൃകയായി കയരളം സ്വദേശിയും മയ്യിൽ പഞ്ചായത്ത് എക്സ് സർവ്വീസ്മെൻ വെൽഫേർ അസോസിയേഷൻ സെക്രട്ടരിയുമായ റിട്ട: നായ്ക്ക് സുബേദാർ ശ്രീ മോഹനൻ കാരക്കീൽ...
മയ്യിൽ സി.ആർ സി യിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സിക്രട്ടരി പി.കെ.വിജയൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
സി ആർ സി വൈസ് പ്രസിഡൻ്റ് കെ.വി യശോദ ടീച്ചർ സെക്രട്ടരി പി കെ നാരായണൻ, പി ദിലീപ് കുമാർ മാസ്റ്റർ, വി.പി ബാബു രാജ്, പി കെ ഗോപാലകൃഷ്ണൻ മാസ്റ്റർ ലൈബ്രേറിയൻമാരായ കെ. സജിത, സി.പി സജിത കാവ്യ എന്നിവർ പങ്കെടുത്തു...

0/Post a Comment/Comments