മുകളില്‍ തകര്‍ന്നു വീഴുന്ന ആസ്ബസ്‌റ്റോസ്: താഴെ ബസ് കാത്തിരുക്കുന്ന വിദ്യാര്‍ഥികളും യാത്രക്കാരും
പടം.18hari70 കൊളച്ചേരി മുക്കിലെ തകര്‍ന്നു വീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു താഴെ ബസ് കാത്തിരുക്കുന്ന ജനക്കൂട്ടം.
കൊളച്ചേരി: വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ആറ് പതിറ്റാണ്ട് കാലം പഴക്കമുള്ള തകര്‍ന്നു വീണു കൊണ്ടിരുക്കുന്ന കെട്ടിത്തിന് താഴെ ഭീതിയോടെ ബസ് കാത്തിരിക്കേണ്ട് ഗതികേടില്‍ യാത്രക്കാര്‍. കൊളച്ചേരി മുക്കിലെ പഴയ ഇറ്റാക്‌സ് കോളജിന്‍ മുകളിലെ നിലയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും സിമന്റ് പാളികളുമാണ് തകര്‍ന്നു വീഴാന്‍ തുടങ്ങിയത്. കൊളച്ചേരിയിലെ പ്രധാന കവലയോട് ചേര്‍ന്നുള്ള ഈ കെട്ടിടത്തിനാ താഴെയാണ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള നാറു കണക്കിന് യാത്രക്കാര്‍ സദാ സമയവും ബസ് കാത്തിരിക്കാനെത്തുന്നത്. നിരവധി കടകളും സമീപത്തായുണ്ട്. കെട്ടിടത്തിന്റെ മുകളിലെ നിലയാണ് അത്യധികം ശോചനീയാവസ്ഥയിലുള്ളത്.
സുരക്ഷ ഉറപ്പാക്കണം.
നിത്യേന നിരവധി യാത്രക്കാരെത്തുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ സുരക്ഷാ സൗകര്യങ്ങള്‍ അടയിന്തിരമായി നടപ്പാക്കണം.
സജീവന്‍ ആലക്കാടന്‍, യാത്രക്കാരന്‍. കൊളച്ചേരി.
അതീവ ഗൗരവമുള്ള വിഷയത്തില്‍ പഞ്ചായത്ത് ഇടപെടണം.
ഏത് സമയത്തും വലിയൊരപകടം പ്രതീക്ഷിക്കാവുന്ന നിലയിലാണ് കെട്ടിടമുള്ളത്. പ്രാദേശിക ഭരണകൂടം അനുയോജ്യമായ ഇടപെടലുകള്‍ അടിയന്തിരമായി നടത്തണം.
കെ.പി.ചന്ദ്രബാനു, പൊതു പ്രവര്‍ത്തകന്‍, കൊളച്ചേരി.
Post a Comment