ചേലേരിയില്‍ റോഡരികിലെ വെള്ളക്കെട്ടിനെതിരെ പരാതി
പടം.4hari54 ചേലേരി യു.പി. സ്‌കൂളിനു മുന്നില്‍ സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ട്.
കൊളച്ചേരി: തേലേരി മുക്ക്- കൊളച്ചേരി മുക്ക് പ്രധാന പാതയിലെ വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ത്തതിനെതിരെ പരാതി. ചേലേരി യു.പി. സ്‌കൂളിനു സമീപത്തായുള്ള വെള്ളക്കെട്ട് ദുരിതം വര്‍ഷങ്ങളായി നില നില്‍ക്കുന്നതാണ്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പ് ഓടകള്‍ ഉണ്ടാക്കിയെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കയാണ്. ശാസ്ത്രീയമായി ഓവുചാല്‍ പണിയുന്നതിനായി മുഖ്യമന്ത്രി, കളക്ടര്‍ എന്നിവിടങ്ങളിലാണ് മുന്‍ പഞ്ചായത്തംഗം കെ.പി. ചന്ദ്രഭാനുവിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. വെള്ളക്കെട്ട് വിദ്യാര്‍ഥികള്‍, കാല്‍നട യാത്രക്കാര്‍, ഇരുചക്രവാഹന യാത്രക്കാര്‍ എന്നിവര്‍ക്ക് ദുരിതമുണ്ടാക്കുകയാണ്.
Post a Comment