ചുഴലി വില്ലേജിലെ കാക്കണ്ണൻ പാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് അതിഥി തൊഴിലാളികൾ ഇടി മിന്നലേറ്റ് മരിച്ചു. ഉച്ചക്ക് ശേഷമാണ് സംഭവം. ഒറീസ സ്വദേശിയായ രാജേഷ് മഹാനന്ദ (20) ആസാം സ്വദേശിയായ ജോസ് എന്ന ജാക് നർസറി (42) എന്നിവരാണ് മരിച്ചത്. ആസാം സ്വദേശിയായ ഗൗതം റോയ് (40) എന്നയാൾക്ക് പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Post a Comment