ഉയര വിളക്ക് സ്ഥാപിച്ചില്ല: പ്രതീകാത്മക ഉദ്ഘാടനം നടത്തി
കണ്ണാടിപ്പറമ്പ്: ടൗണില്‍ ഉയരവിളക്ക് സ്ഥാപിക്കാനായി മാസങ്ങള്‍ക്കു മുമ്പെടുത്ത കുഴി അപകടാവസ്ഥയിലാതിനെ തുടര്‍ന്ന് പ്രതീകാത്മക ഉദ്ഘാടനം നടത്തി. കണ്ണാടിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് എം.എല്‍.എ. ഫണ്ടില്‍ നിന്ന് ഉയരവിളക്ക് സ്ഥാപിക്കാനായെടുത്ത കുഴിയില്‍ പ്രതീകാത്മകമായി വിളക്ക് കത്തിച്ച് ഉദ്ഘാടനം നടത്തിയത്. പ്രസിഡന്റ് എം.പി.മോഹനാംഗന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.പ്രശാന്തന്‍,സനീഷ് ചിറയില്‍, എം.വി.ഉണ്ണിക്കൃഷ്ണന്‍,അസീബ് കണ്ണാടിപ്പറമ്പ്, സി.വി.ധനേഷ്, മുഹമ്മദ് അമീന്‍, കെ.ടി.കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment