മാങ്ങകള്‍ക്കായി ഇനി കുറ്റിയാട്ടൂരില്‍ മാംഗോ പാര്‍ക്ക് 
പടം.29hari60 കുറ്റിയാട്ടൂര്‍ മാംഗോ പാര്‍ക്ക്  പ്രവൃത്തി ഉദ്ഘാടനം  എം.വി.ഗോവിന്ദന്‍ എം.എല്‍.എ. നിര്‍വഹിക്കുന്നു. 
മയ്യില്‍:  ദേശസൂചികാ പദവി ലഭിച്ച കുറ്റിയാട്ടൂര്‍ മാങ്ങകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും  മാത്രമായി ഇനി മാംഗോ പാര്‍ക്ക്.  സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ അഞ്ച്് കോടി രൂപ ചിലവിലുള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം എം.വി. ഗോവിന്ദന്‍ എം.എല്‍.എ. നിര്‍വഹിച്ചു.  പദ്ധതിയില്‍ ഹാപ്പിനസ്സ് പാര്‍ക്ക്, ഓഡിറ്റോറിയം എന്നിവയും ഉണ്ടാകും.  ചടങ്ങില്‍ കുറ്റിയാട്ടൂര്‍ മാമ്പഴത്തിന്റെ സാധ്യതകളെ കുറിച്ചുള്ള ഡി.പി.ആര്‍. പ്രകാശനവും നടത്തി.  പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി അധ്യക്ഷത വഹിച്ചു.  പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍ര് എഞ്ചിനീയര്‍ വി.പി. സാബു റിപ്പോര്‍ട്ടവതരിപ്പിച്ചു.വൈസ് പ്രസിഡന്റ്  നിജിലേഷ് സി. പറമ്പന്‍, എം.കെ.ലിജി, യു.മുകുന്ദന്‍, പി.പ്രസീത, പി.എം.ബിന്ദു, എ. പ്രഭാകരന്‍, എന്‍.അനില്‍കുമാര്‍, പി.കെ.വിനോദ്, ഇ.പി.ആര്‍.വേശാല, ഉത്തമന്‍ വേലിക്കാത്ത്, എ.അബ്ദുള്‍ ഖാദര്‍ മൗലവി,കെ.സി.അനിത എന്നിവര്‍ സംസാരിച്ചു.
Post a Comment