മിന്നലില്‍ വീടുകള്‍ക്ക് നാശം.ഒരു പശു ചത്തു, മുന്ന് പശുക്കള്‍ അവശ നിലയില്‍.
പടം.19hari50 വടുവന്‍കുളത്തെ തൈവളപ്പില്‍ ശ്യാമള അവശനിലയിലായ പശുവിനെ പരിചരിക്കുന്നു.
പടം.19har51 തൈവളപ്പില്‍ കുഞ്ഞമ്പുവിന്‍രെ വീടിന്‍രെ ഭാഗം മിന്നലില്‍ തകര്‍ന്ന നിലയില്‍.
മയ്യില്‍: തുലാവര്‍ഷമഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ കുറ്റിയാട്ടൂരില്‍ വ്യാപക നാശം. ശനിയാഴ്ച രാവിലെ എട്ടിനാണ് വടുവന്‍കുളത്തും സമീപത്തും മഴയോടൊപ്പം ശക്തമായ മിന്നലും ഇടിയുമുണ്ടായത്. തൈവളപ്പില്‍ കുഞ്ഞമ്പു, ഭാര്യ ശ്യാമള എന്നിവരുടെ വീട് ഭാഗികമായി തകര്‍ന്നു. ഇവരുടെ തൊഴുത്തില്‍ കെട്ടിയ ഒരു പശു തല്‍ക്ഷണം മരണപ്പെടുകയും രണ്ടെണ്ണം അവശനിലയിലാവുകയും ചെയ്തു. ഇതിനു സമീപത്തെ ദേവകീ നിലയത്തില്‍ കെ.വി.ബാബുരാജിന്റെ വീടിന് കേടുപാടുകളുണ്ടായി. വീട്ടിലെ വയറിങ്ങുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ തകര്‍ന്നു. തെങ്ങുകളും നശിച്ചിട്ടുണ്ട്. വടുവന്‍കുളത്തെ കണ്ണമ്പേത്ത് ഹൗസില്‍ പാറക്കണ്ടി ബാബുവിന്റെ ടെലിവിഷന്‍, ഫാനുകള്‍ എന്നിവ നശിച്ചു. അര്‍ച്ചന ഹൈസില്‍ സുനില്‍കുമാറിന്റെ വീടിന്‍െ ചുമരിന് കേടുപാടുകള്‍ സംഭവിച്ചു. ഇവരുടെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ നശിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍ര് പി.പി.റെജി, പഞ്ചായത്തംഗം യു.മുകുന്ദന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Post a Comment