ഇരുട്ടിനെ അതിജീവിച്ച കുഞ്ഞമ്പുവേട്ടന്‍ ഓര്‍മയായി
മയ്യില്‍: പൂര്‍ണമായും കാഴ്ച പരിമിതിയുണ്ടായിട്ടും വിവിധ ജോലികള്‍ ചെയ്ത് വിവിധ പ്രദേശമുള്ളവര്‍ക്ക് സുപരിചതനായ കുഞ്ഞമ്പുവേട്ടന്‍ ഓര്‍മയായി. മയ്യില്‍- പുതിയതെരു ബസ് റൂട്ടിലെ എല്ലാ ബസ് ജീവനക്കാര്‍ക്കും സുപരിചിതനായിരുന്നു. എല്ലാ ബസ് സ്റ്റോപ്പുകളും കൃത്യമായി മനസ്സിലാക്കി യാത്ര ചെയ്യുന്നതും വ്യക്തിഗതമായി എല്ലാ യാത്രക്കാരോടും സൗഹൃദം പങ്കിടുന്ന പ്രകൃതവുമായിരുന്നു.ഒരു കാലത്ത് കണ്ടക്കൈ റാഡ് കവല മുതല്‍ കൊളച്ചേരി മുക്ക് വരെ വെള്ളവടിയുടെ സഹായത്താല്‍ നടന്ന് ലോട്ടറി വില്‍പ്പന ചെയ്യുന്നത് പതിവായിരുന്നു. തെയ്യം, തിറകള്‍ എന്നിവിടങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. വെള്ളവടിയുമായി ആറാംമൈല്‍ ബസ് സ്‌റ്റോപ്പിലെ എന്നു പുഞ്ചിരിക്കുന്ന മുഖവുമായുള്ള കുഞ്ഞമ്പുവേട്ടനെ അവസാനമായി കാണാനും നിരവധി പേരാണ് ഇട്ടമ്മല്‍ വീട്ടിലെത്തിയത്.
Post a Comment