കടയില്‍ക്കയറി ഉടമയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതിനെതിരെ കേസെടുത്തു.
മയ്യില്‍: കടയില്‍ അതിക്രമിച്ച് കയറി ഉടമയെ തള്ളിയിടുകയും ചീത്തവിളിക്കുകയും ചെയ്തതിന് ഒരാള്‍ക്കെതിരെ കേസെടുത്തു. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ ഉത്ര ട്രഡേര്‍സ് ഉടമ രാഗേഷ് അമിഞ്ചേരിയെ മര്‍ദ്ധിച്ചതിനാണ് വടുവന്‍കുളത്തെ കോക്കാടന്‍ രാജീവനെതിരെ മയ്യില്‍ പോലീസ് കേസെടുത്തു. നേരത്തേ ഉത്ര ട്രേഡേഴ്‌സിനു മുന്നില്‍ സ്ഥാപിച്ച് സി.സി.ടി.വി. ക്യാമറ നശിപ്പിക്കപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മയ്യില്‍ പോലീസ് അന്വേഷണം നടന്നു വരുന്നതിനിടെയാണ് കടയുടമയെ രാജീവനും സുഹൃത്തുക്കളും സംഘം ചേര്‍ന്നെത്തി ഭീഷണി മുഴക്കി അക്രമിച്ചതെന്നാണ് പരാതിയിലുള്ളത്. സംഭവത്തില്‍ വ്യാപാരി വ്യവസായി സമിതി മയ്യില്‍, കുറ്റിയാട്ടൂര്‍ യൂണിറ്റുകള്‍ പ്രതിഷേധിച്ചു.
Post a Comment