കണ്ണാടിപ്പറമ്പ് : നാറാത്ത് ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ഉൾപ്പെടുന്ന കോട്ടാഞ്ചേരി പ്രദേശത്ത് നിന്ന് ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ് പന്ത്രണ്ട് പേർ കണ്ണൂർ ഗവ. ഹോസ്പിറ്റലിൽ ചികിത്സ തേടി. മൂന്നുവയസ്സുകാരി അഭിനന്ദ ഉൾപ്പെടെ നിരവധി പേരെയാണ് ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റത്. മുജീബ്, ഖാദർ, കാനാടത്തിൽ കാർത്ത്യായനി, കാനാടത്തിൽ സജിത്ത്, പുതിയ വളപ്പിൽ രാജീവൻ, ജസ്ന മധു, ശ്രീലക്ഷ്മി, ജമീല. ടി, കാമ്പ്രത്ത് കൃഷ്ണൻ, ആമിന ,മമ്മദ് എന്നിവരെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ ഭ്രാന്തൻ കുറുക്കൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്.
സാരമായി പരിക്കേറ്റ മൂന്ന് പേർ എ.കെ.ജി ഹോസ്പിറ്റലിലും ഒരാൾ ഗവ: മെഡിക്കൽ കോളെജിലും ചികിത്സ തേടി. പരിക്കേറ്റവരെ നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ ,മാത്തൻ പവിത്രൻ മടപ്പുരയ്ക്കൻ ദാസൻ എന്നിവർ ഹോസ്പിറ്റലിൽ സന്ദർശിച്ചു

Post a Comment