Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ചാത്തമ്പള്ളിക്കാവിലെ തെയ്യം തിറയുല്‍സവം 26-ന്
കൊളച്ചേരി:   ഉത്തര മലബാറിലെ തെയ്യക്കാലത്തിന് തുടക്കമാകുന്ന ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തിലെ തെയ്യം തിറയുല്‍സവം 26,27 തീയ്യതികളിലായി നടത്തും.  പരിപാടിയോടനുബന്ധിച്ച് പുത്തരി അടിയന്തിരവും നടക്കും. 26-ന് രാവിലെ പത്തിന്  പാലും അരിയും കയറ്റല്‍.  വൈകീട്ട്  അഞ്ചിന് ഇളംങ്കോലം, രാത്രി ഏഴിന് വിഷകണ്ഠന്‍, ഗുളികന്‍ വെള്ളാട്ടം, തുടര്‍ന്ന്  എള്ളെടുത്ത് ഭഗവതിയുടെ കലശം. 27-ന് പുലര്‍ച്ചെ ഗുളികന്‍ തിറ.  രാവിലെ അഞ്ചിന് വിഷകണ്ഠന്‍ തെയ്യത്തിന്റെ പുറപ്പാട്.  തുടര്‍ന്ന് തൈവത്തെ എതിരേല്‍ക്കലും ചൊല്ലി വിളിയും. പത്തിന് കരുമാരത്തില്ലത്തേക്ക്  എഴുന്നള്ളത്ത്.  11-ന് എള്ളെടുത്ത് ഭഗവതി. ഉച്ചക്ക് രണ്ടിന് ആറാടിക്കല്‍.  വൈകീട്ട് ആറിന് വിഷകണ്ഠന്‍രെ  മുടിയിറക്കല്‍.  ഏവിന് ബലികര്‍മ്മം.  26-ന് രാത്രിയും  27-ന് ഉച്ചക്കും പ്രസാദ സദ്യ ഉണ്ടാകും.

0/Post a Comment/Comments