തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം നാളെ തുടങ്ങും
മയ്യില്‍: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌തേത്സവം 23,24 തീയ്യതികളിലായി പറശ്ശിനിക്കടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേളകളില്‍ ഉപജില്ലയിലെ 64 വിദ്യാലയങ്ങളില്‍ നിന്നാണ് പങ്കാളിത്തം ഉണ്ടാകുക. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി ഉ്ദഘാടനം ചെയ്യും. സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.
Post a Comment