12 വര്‍ഷത്തെ നിര്‍മാണം പൂര്‍ത്തിയാക്കി ആരൂഢം പദ്ധതി കണ്‍വെന്‍ഷന്‍ സെന്ററായി തുറന്നു: ചിലവ് ആറ് കോടിയോളം. നടത്തിപ്പ് ചുമതല മുല്ലക്കൊടി റൂറല്‍ ബേങ്കിന്
പടം.20hari70മയ്യില്‍ പഞ്ചായത്തിലെ ചട്ടുകപ്പാറയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച് ആരുഢം കണ്‍വെന്‍ഷന്‍ സെന്റര്‍ എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ശിശു പരിപാലന പദ്ധതികള്‍ക്കുള്ള തറവാടെന്ന ലക്ഷ്യത്തോടെ 2013-14 ല്‍ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ആരുഢം പദ്ധതി കണ്‍വെന്‍ഷന്‍ സെന്ററായി ഉദ്ഘാടനം നടത്തി. എം.വി.ഗോവിന്ദന്‍ എം.എല്‍.എ. ചടങ്ങ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്‌നകുമാരി അധ്യക്ഷത വഹിച്ചു.കൊളച്ചേരിയിലെ മുല്ലക്കൊടി സഹകരണ റൂറല്‍ ബേങ്കിനാണ് നടത്തിപ്പ് ചുമതല.
ജില്ലാ പഞ്ചായത്ത് വികസന ഫണ്ടും തനത് ഫണ്ടും ജില്ലയിലെ 19 തദ്ധേശ സ്ഥാപനങ്ങളില്‍ നിന്നു ലഭിച്ച ഫണ്ടുമുപയോഗിച്ചായിരുന്നു നിര്‍മ്മാണം തുടങ്ങിയിരുന്നത്. പിന്നീട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വര്‍ഷാവര്‍ഷം പ്രവൃത്തി നടത്തിക്കുകയായിരുന്നു.
ലക്ഷ്യമിട്ടത് ശിശുപരിപാലനവും വിദ്യാഭ്യാസവും
പ്രീ-പ്രൈമറി മുതല്‍ കുട്ടികളില്‍ സാമൂഹിക ചിന്ത, ചരിത്രാവബോധം, മാനവികത, പ്രകൃതി സ്‌നേഹം എന്നിവ വളര്‍ത്തുന്നതിനുള്ള ഇടമായിരുന്നു ലക്ഷ്യം. കാര്‍ഷിക സംസ്‌കാരം, മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തല്‍ തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളും വിഭാവനം ചെയ്തിരുന്നു.
വിശാലമായ കെട്ടിടങ്ങള്‍.
ഇരുനിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ വിശാലമായ ഓപ്പണ്‍ സ്റ്റേജ്,. ചെറുതും വലുതുമായ പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി മതിയായ സൗകര്യങ്ങളോടുകൂടിയ ഹാളുകള്‍ കോണ്‍ഫറന്‍സ് സൗകര്യങ്ങള്‍, ശീതീകരിച്ച നിരവധി മിനി ഹാളുകള്‍, താമസ സൗകര്യത്തോടുകൂടിയ മുറികള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിനു പിറകുവശത്തായി വാല്‍ക്കണ്ണാടിയുമുണ്ട്. മുന്‍വശത്തായി പുന്തോട്ടം, നിരവധി കൂറ്റന്‍ പ്രതിമകല്‍ എന്നിവ മികച്ച് ആകര്‍ഷകങ്ങളാണ്. വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത, എന്‍.വി.ശ്രീജിനി, പി.പി.റെജി, വി.കെ.സുരേഷ്ബാബു, യു.പി.ശോഭ,അഡ്വ.ടി.സരള, തോമസ് വെക്കത്താനം, പി.കെ.മുനീര്‍, എം.വി.ഓമന,കെ.സി.ഹരികൃഷ്ണന്‍,എന്‍.അനില്‍കുമാര്‍, കെ.പി.ശശിധരന്‍,ബേബി സുനാഗര്‍,പി.പുരുഷോത്തമന്‍,ഇ.പി.ആര്‍.വേശാല,ടി.വി.അസ്സൈനാര്‍, സൂസ്ന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment