കരിയിടിച്ചിലിനെ പ്രതിരോധിക്കാന്‍ പാമ്പുരുത്തിക്ക് സുരക്ഷാ കവചം: കരിങ്കല്‍ ഭിത്തി പണിയാന്‍ 1.17 കോടി
പടം. 8hari70 പാമ്പുരുത്തി ദ്യൂപിനു ചുറ്റുമായി കരിങ്കല്‍ ഭിത്തി കെട്ടുന്നതിനു മുന്നോടിയായി ദുരന്ത നിവാരണ സംഘം സന്ദര്‍ശനം നടത്തിയപ്പോള്‍.
കൊളച്ചേരി: എല്ലാംവര്‍ഷവും പ്രകൃതി ക്ഷോഭത്തില്‍ കരയിടിഞ്ഞ് ഭീഷണിയിലായ പാമ്പുരുത്തി ദ്യൂപിനെ ഇനി കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷണമൊരുക്കും. റിവര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് ജലസേചന വകുപ്പ് 370 മീറ്റര്‍ നീളത്തില്‍ 1.17 കോടി രൂപ ചെലവഴിച്ചാണ് കരിങ്കല്‍ ഭിത്തി പണിയുക. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സംഘം പാമ്പുരുത്തി സന്ദര്‍ശിച്ചു. സബ് കളക്ടര്‍ കാര്‍ത്തിക പാണിഗ്രാഹി, കെ.വി.ശ്രുതി, തഹസില്‍ദാര്‍ പി. സജീവന്‍, രാജ രാജേന്ദ്രന്‍,എം.പി.ശ്രീപഥ്, എം.നിവ്യ, ബിനോയ് ജോര്‍ജ്ജ്, കെ.വി.മഹേഷ്, കെ.വി.അനീഷ് തുടങ്ങിയവരുടെ സംഘമാണ് സന്ദര്‍ശനം നടത്തിയത്. രണ്ട് ദിവസത്തിനകം സമ്പൂര്‍ണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് സംഘം അറിയിച്ചു. പാമ്പുരുത്തി പ#്ചായത്തംഗം കെ.പി.അബ്ദുള്‍ സലാം, എം.അബ്ദുള്‍ അസീസ്, മണ്‍സൂര്‍ പാമ്പുരുത്തി, എം.അനീസ് എന്നിവരുടെ സംഘം റവന്യൂ മന്ത്രി കെ.രാജനെ നേരില്‍കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
Post a Comment