Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഭിന്നശേഷിക്കാര്‍ക്കായി സെമിനാറും അദാലത്തും സംഘടിപ്പിച്ചു

ഭിന്നശേഷിക്കാര്‍ക്കായി സെമിനാറും അദാലത്തും സംഘടിപ്പിച്ചു


പടം24hari51 സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റും സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി.യും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാ തല സെമിനാറും അദാലത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്യുന്നു.
 മയ്യില്‍:  ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശങ്ങള്‍,  ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം,  നൈപുണി വികസനവും തൊഴിലും  പുനധിവാസം എന്നിവയിലൂന്നി ജില്ലാ തല സെമിനാറും അദാലത്തും സംഘടിപ്പിച്ചു.  സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി. എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.  സംസ്ഥാന കമ്മീഷണര്‍ ഡോ.പി.ടി.ബാബുരാജ് മുഖ്യാതിഥിയായിരുന്നു.  ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.  ഭിന്നശേഷി സംസ്ഥാന ഉപദേശക സമിതിയംഗം ടി.ജയകുമാര്‍,  സമഗ്രശിക്ഷാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇ.സി. വിനോദ്,  ജില്ലാ സാമൂഹ്യ നിതീ വകുപ്പ് ഓഫീസര്‍ പി.ബിജു,  എസ്.എസ്.കെ. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.പി.കെ.സബിത്ത്,കെ.വി.ദീപേഷ്, ഡോ.രാജേഷ് കടന്നപ്പള്ളി,  ബി.പി.സിമാരായ എം.വി.നാരായണമന്‍ ചേടിച്ചേരി, കെ.ബിജേഷ്, കമ്മീഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍. രാജീവ്  എന്നിവര്‍ സംസാരിച്ചു.  126 വിവിധ മേഖലയിലുള്ള പരാതികള്‍  അദാലത്തില്‍ കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജിന് ലഭിച്ചു.

0/Post a Comment/Comments