Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി പഞ്ചായത്തില്‍ പൊതുശ്മശാനം നിലച്ചിട്ട് മാസങ്ങള്‍: പ്രതിഷേധം ശക്തമാകുന്നു

കൊളച്ചേരി പഞ്ചായത്തില്‍ പൊതുശ്മശാനം നിലച്ചിട്ട് മാസങ്ങള്‍: പ്രതിഷേധം ശക്തമാകുന്നു

കൊളച്ചേരി: ദീര്‍ഘകാലം വിറക് കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന പൊതുശ്മശാനം നിര്‍ത്തി വാതക ശ്മശാനം തുടങ്ങിയെങ്കിലും മാസങ്ങളായി ഒന്നുമില്ലാത്ത അവസ്ഥ. കൊളച്ചേരി പഞ്ചായത്തിലുള്ളവരാണ് സംസ്‌കാരത്തിനും മരണാനന്തര ക്രിയകള്‍ക്കും മറ്റുമായി വിവിധയിടങ്ങളിലേക്ക് പോകേണ്ട ദുരവസ്ഥയിലുള്ളത്. 2024ലാണ് സ്മൃതി കൂടീരം എന്ന പേരില്‍ കൊളച്ചേരി പഞ്ചായത്തില്‍ വാതക ശ്മശാനം പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നത്. സില്‍ക്കിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ശ്മശാനത്തിന്റെ ബര്‍ണര്‍ തകരാറായതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പറയുന്നത്. സംസ്‌കാരത്തിനായി ബദല്‍ സംവിധാനങ്ങള്‍ ഒന്നും നടപ്പിലാക്കത്തതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. വിറകുപയോഗിച്ചുള്ള രണ്ട് ചൂളകളും നിര്‍ത്തിലാക്കുകയും ചെയ്തിരുന്നു. വാതകശ്മശാനം വരുമ്പോള്‍ തന്നെ വിറക് ശ്മശാനം നിലനിര്‍ത്തണമെന്ന പൊതു ജനങ്ങളുടെ ആവശ്യം നിരാകരിച്ചതാണ് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്. 

പഞ്ചായത്ത് അടിയന്തിരമായി ഇടപെടണം
പൊതു ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ടും ബന്ധപ്പെട്ടവര്‍ നിസ്സംഗത പുലര്‍ത്തുന്നത് അപലപനീയമാണ്. അടിയന്തിരമായും സംസ്‌കാരത്തിനായി വാതക ശ്മശാനം അറ്റകുറ്റ പണി നടത്തണം.

 കെ.പി.ചന്ദ്രബാനു, 
മുന്‍ കൊളച്ചേരി പഞ്ചായത്തംഗം.


0/Post a Comment/Comments