Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഗ്രന്ഥശാല ദിനാചരണം നടത്തി

ഗ്രന്ഥശാല ദിനാചരണം നടത്തി

സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വളവിൽ ചേലേരി പ്രഭാത് വായനശാല ഗ്രൻഥാലയത്തിൽ വിവിധ പരിപാടികൾ നടത്തി. രാവിലെ പ്രസിഡണ്ട് പി.വിനോദ് പതാക ഉയർത്തി. തുടർന്ന് പുസ്തക ശേഖരണം, മെമ്പർ ഷിപ്പ് ക്യാമ്പയിൻ, പുസ്തക കാഴ്ച്ച തുടങ്ങിയ പരിപാടികൾ നടത്തി. വൈകുന്നേരം അക്ഷരദീപം തെളിയിച്ചു. വായനശാലയുടെ മുതിർന്ന വായനക്കാരിയും സഹയാത്രികയുമായ ശ്രീമതി. എം.പി കമലാക്ഷി ദീപം തെളിയിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. എം. കെ. മനേഷ്, കെ സജിത്ത്, കെ രതീശൻ, കെ ബിബിത്ത്, ഇ പി ലിജേഷ്, പി കെ ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്