സംഘമിത്ര പുരസ്‌കാരം കണ്ണൂര്‍ സരസ്വതിക്ക് സമ്മാനിച്ചു
പടം. 22hari50 സംഘമിത്ക കലാ സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ നാടക പുരസ്‌കാരം കണ്ണൂര്‍ സരസ്വതിക്ക് ജയന്‍ തിരുമന സമര്‍പ്പിക്കുന്നു.
കൊളച്ചേരി: സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ നാടക പുരസ്‌കാരം നാടക നടി കണ്ണൂര്‍ സരസ്വതിക്ക് സമ്മാനിച്ചു. ഏഴായിരത്തിലധികം അമച്വര്‍, പ്രൊഫഷണല്‍ നാടകങ്ങളില്‍ വിവിധ കഥാപാത്രങ്ങളായി സരസ്വതി അഭിനയിച്ചിട്ടുണ്ട്. നാടകകൃത്ത് ജയന്‍ തിരുമന പുരസ്‌കാരം കൈമാറി. സംഘാടക സമിതി ചെയര്‍മാന്‍ എം.ദാമോധരന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ സംഘമിത്ര പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. എം.കെ.മനോഹരന്‍, എം.പി.രാമകൃഷ്ണന്‍, പി.സന്തോഷ്്, സുരേഷ്ബാബു ശ്രീസ്ഥ, കെ.സി.ഹപരികൃഷ്ണന്‍, രജിതമധു, ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി, ടി.കെ.ബാലകൃഷ്ണന്‍,എ.അശോകന്‍, ഒ.നാരായണമന്‍, വത്സന്‍ കൊളച്ചേരി, എ.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment