
മയ്യില്‍: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ നാല് ദിവസങ്ങളിലായി നടത്തും. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴ് വേദികളിലായാണ് പരിപാടി. മയ്യിലില്‍ നടന്ന സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ.രവീന്ദ്രന്‍ വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ കാര്യ സഥിരം സമിതി അധ്യക്ഷത വി.വി.അനിത, പി.പി.സുരേഷ് ബാബു, കെ.സി.സുനില്‍, മയ്യിൽ എസ്.ഐ .പി.ഉണ്ണിക്കൃഷ്ണന്‍, പ്രിന്‍സിപ്പല്‍മാരായ എ.വി.ജയരാജന്‍, കെ.മനോജ്, കെ.രാജേഷ്, പ്രഥമാധ്യാപകൻ എം.സി.ശശീന്ദ്രന്‍, പി.വി. മനോജ്, ബി.പി.സി. എം.വി.നാരായണന്‍ ചേടിച്ചേരി, കെ.കെ.ജിഷ, എന്നിവര്‍ സംസാരിച്ചു. കെ.സുധാകരന്‍ എം.പി, എം.വി.ഗോവിന്ദന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്‌നകുമാരി എന്നിവര്‍ രക്ഷാധികാരികളായ കമ്മിറ്റിയും വിവിധ ഉപ കമ്മിറ്റികളും രൂപവത്കരിച്ചു. ഭാരവാഹികള്‍: എം.വി.അജിത(ചെ.പേഴ്‌സണ്‍) കെ.മനോജ് ( ജന. കണ്‍)പി.വിമനോജ്, (ജോ. ജന.കൺവീനർ)
കെ.കെ.വിനോദ്, കെ.സി.സുനില്‍,ഷാജി കുണ്ടന്‍ (ജോ.കണ്‍) കെ.കെ.രവീന്ദ്രന്‍(ഖജാ.)
Post a Comment