Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജില്ലയിലെ ആദ്യ സ്കൂഫെന വീകരണത്തിനു ശേഷം പ്രവർത്തനം ആരംഭിച്ചു

ജില്ലയിലെ ആദ്യ സ്കൂഫെന വീകരണത്തിനു ശേഷം പ്രവർത്തനം ആരംഭിച്ചു

ജില്ലയിലെ ആദ്യ സ്കൂഫെ സംരംഭമായ നാറാത്ത് കുടുംബശ്രീ സി ഡി എസിലെ സ്കൂഫെ നവീകരണത്തിനു ശേഷം പ്രവർത്തനം ആരംഭിച്ചു.

ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച സ്കൂഫേയിൽ പോഷക സമൃദ്ധമായ ഭക്ഷണങ്ങളും, ലഘു ഭക്ഷണങ്ങളും കൂടാതെ നോൺ വെജ് ഭക്ഷണങ്ങളും ലഭ്യമാകും.കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്നകുമാരി സ്കൂഫെ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, നാറാത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രമേശൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ താഹിറ, പ്രിൻസിപ്പാൾ പ്രസന്ന കുമാരി ടീച്ചർ, സിനി എ പി, വി സജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 


0/Post a Comment/Comments