മയ്യില്‍: വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായി സ്വകാര്യനെറ്റ് വർക്ക് കേബിളുകള്‍. മയ്യില്‍ ടൗണിലെ പ്രധാന പാതകള്‍ക്കിരുവശവുമാണ് മിക്കയിടത്തും കേബിളുകള്‍ താഴ്ന്നു കിടക്കുന്ന നിലയിലുള്ളത്. ചരക്കുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വലിയ ലോറികളില്‍ പലപ്പോഴും ഈ കേബിളുകളില്‍ കൊളുത്തി പ്രശ്‌നങ്ങള്‍ക്കിടയാവുകയാണ്. താഴ്ന്ന് കിടക്കുന്ന കേബിളുകള്‍ കാല്‍നടയാത്രക്കാരുടെ തലയുടെ മുകളില്‍ തൊട്ടു നില്‍ക്കുന്ന രീതിയിലാണ് മിക്കയിടത്തുമുള്ളത്. സ്വകാര്യ കമ്പനികളുടെ ഒപ്റ്റിക് കേബിളുകളാണ് അലക്ഷ്യമായും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും അപകട ഭീഷണിയുയര്‍ത്തുന്നത്.
കേബിളുകള്‍ ഉയര്‍ത്തി കെട്ടുന്നത് വ്യാപാരികള്‍
അപകട ഭീഷണിയായുള്ള കേബിളുകള്‍ ഉയര്‍ത്തി കെട്ടുന്നത് ടൗണിലെ വ്യാപാരികളാണ്. പലപ്പോഴും പരാതി അറിയിച്ചെങ്കിലും നടപടിയില്ലാത്തത് പ്രതിഷേധാര്‍ഹമാണ്. അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണം.

Post a Comment