കൊളച്ചേരി: കുറുനരിയുടെ ആക്രമണത്തില്‍ കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം, ചേലേരി പ്രദേശങ്ങളിലെ ആറ് പേര്‍ക്ക് പരിക്ക്. ചേലേരിയിലെ ചക്കരയന്‍ മുരളി (60) പാട്ടയം ഇമ്പ്രാഹീം, നാലാം പീടികയിലെ ഫലാഹ് ചേലേരിയിലെ സുരേഷ്, സി.കെ.വിജയന്‍ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വിജയന്റെ കണ്ണിലും കയ്യിലും കുറുനരി കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ജില്ലാ ഗവ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ എടക്കൈത്തട്ട്, മാലോട്ട് ഭാഗങ്ങളിലെ വളര്‍ത്തു മൃഗങ്ങളെയും കുറുനരി ആക്രമിച്ചു.

Post a Comment