Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ കലോത്സവം സംഘടിപ്പിച്ചു

ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ കലോത്സവം സംഘടിപ്പിച്ചു

കണ്ണാടിപറമ്പ :- ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ കലോത്സവം സ്കൂളിൽ വെച്ച് അരങ്ങേറി. വിദ്യാർഥികളിൽ സ്നേഹവും, സഹോദര്യവും, സാമൂഹിക ഉത്തരവാദിത്തവും വളർത്തി കൊണ്ടുവരുവാൻ സ്കൂൾ കലോത്സവങ്ങൾക്ക് കഴിയണമെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത് കൊണ്ട് സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി അഭിപ്രായപെട്ടു. 

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ, ഹസനത്ത് സി എ ഒ ഡോ. താജുദ്ധീൻ വാഫി, മാനേജ്മെന്റ് കമ്മിറ്റി മെമ്പർമാരായ എ ടി മുസ്തഫ ഹാജി, മായിൻ മാസ്റ്റർ, ഖാലിദ് ഹാജി, അദ്ധ്യാപകരായ മേഘ രാമചന്ദ്രൻ, റുബീന, ആബിദ, സിന്ധു തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ സുനിത രാജീവ്‌ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രശ്മി ടീച്ചർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്