Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL യോഗക്ഷേമ ഉപസഭ മയ്യില്‍ യൂണിറ്റ് വാര്‍ഷിക കുടുംബസംഗമം

യോഗക്ഷേമ ഉപസഭ മയ്യില്‍ യൂണിറ്റ് വാര്‍ഷിക കുടുംബസംഗമം

മയ്യില്‍: യോഗക്ഷേമ ഉപസഭ മയ്യില്‍ യൂണിറ്റ് വാര്‍ഷിക കുടുംബസംഗമം നടത്തി. മയ്യില്‍ കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ സംഗീതജ്ഞന്‍ എ.പ്രശാന്ത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഉപസമിതി പ്രസിഡന്റ് കേണല്‍ സാവിത്രിയമ്മ കേശവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീന്‍ ഏക്കോട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏക്കോട്ടില്ലത്ത് വിനോദ്കുമാര്‍ നമ്പൂതിരി, ശ്രീലാല്‍, ഇ.എന്‍.നാരായണന്‍ നമ്പൂതിരി, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, എ.കെ. നമ്പൂതിരി, ടി.സി.മാധവന്‍ നമ്പൂതിരി, ഉഷാ രാധാകൃഷ്ണന്‍, പ്രദീപ് നമ്പൂതിരി, ടി.ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ഉപസമിതിയിലെ മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. വി.കെ.വാസുദേവന്‍ നമ്പൂതിരി ഉന്നത വിജയം നേടിയവരെ ആദരിച്ചു. കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിച്ച ചാക്യാര്‍ കൂത്ത്, കലാ പരിപാടികള്‍ എന്നിവ നടന്നു.

ഭാരവാഹികള്‍: 

ഇ.ഐ.ശ്രീലാല്‍ നമ്പൂതിരി (പ്രസിഡണ്ട്)

പി.ഗോവിന്ദരാജ് (സെക്രട്ടറി) 

ഇടൂഴി മാധവന്‍ നമ്പൂതിരി (ഖജാജി)

0/Post a Comment/Comments