മയ്യിൽ: ജലവിതരണ പൈപ്പിടുന്നതിന് വള്ളിയോട്ട് അങ്കണവാടിക്കു മുന്നിൽ കുഴിയെടുത്തതിനു ശേഷം വേണ്ടത്ര മണ്ണിട്ട് അമർത്താതെ ടാർ ചെയ്തതൂലം ഇപ്പോൾ റോഡിനു കുറുകെ രൂപം കൊണ്ട ഡിപ്പ് വാഹനങ്ങൾക്കും കാൽ നടക്കാർക്കും ഭീഷണിയായിത്തീർന്നിരിക്കുന്നു.
മയ്യിലേക്കുള്ള പ്രധാന റോഡിൽ പ്രവേശിക്കുന്ന കവലയിൽ, പെട്ടെന്ന് കാഴ്ചയിൽ പെടാത്ത ഈ ദുരവസ്ഥ പ്രതീക്ഷിക്കാത്ത അപകടങ്ങൾക്ക് കാരണമായേക്കും. പ്രശ്നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.
Post a Comment