ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഏഴിലോട് പ്രവർത്തിച്ചു വരുന്ന 4 സ്ഥാപനങ്ങൾക്കും പിലാത്തറയിലെ ഒരു സ്ഥാപനത്തിനും പിഴ ചുമത്തി. ഏഴിലോട് പ്രവർത്തിച്ചു വരുന്ന ട്രാൻസ് എ. സി. എൻ. ആർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്ഥാപനത്തിന്റെ പുറകിലെ കുഴിയിൽ തള്ളിയിരിക്കുന്നതായി കണ്ടെത്തിയതിന്റെ തുടർന്നു 5000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യാൻ നിർദേശവും നൽകി. മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും കത്തിച്ചതിനും കെ. വി മെറ്റൽസ് എന്ന സ്ഥാപനത്തിൽ നിന്നും 5000 രൂപ പിഴ ഈടാക്കി.
കെ. എം ഗാരേജ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ മറ്റൊരാളുടെ സ്ഥലത്തു തള്ളിയതിനും പരിസര പ്രദേശത്ത് വലിച്ചെറിഞ്ഞതിനും 5000 രൂപ പിഴ ഈടാക്കി. മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടത്തിന് അനുശ്രീ എഞ്ചിനീയറിംഗ് വർക്ക്സ് എന്ന സ്ഥാപനത്തിൽ നിന്നും 2500 രൂപയും പിഴ ഈടാക്കി. പിലാത്തറ ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചു വരുന്ന പിലാത്തറ ഫ്രൂട്ട്സ് സെന്റർ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ഒന്നിച്ചു കൂട്ടിയിട്ടത്തിന് സ്ഥാപനത്തിൽ നിന്നും 3000 രൂപയും പിഴ ഈടാക്കി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, ചെറുതാഴം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് പ്രകാശൻ എം തുടങ്ങിയവർ പങ്കെടുത്തു.
Post a Comment