കുട്ടിക്കര്‍ഷകയുടെ ജൈവ പച്ചക്കറി വിളവെടുപ്പ്
പടം. 2hari31 മയ്യില്‍ ഒറപ്പൊടിയിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി വൈഖരി സാവന്റെ ജൈവപച്ചക്കറി വിളവെടുപ്പ് ടി.കെ.ബാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു.
മയ്യില്‍: ചട്ടികളിലും ഗ്രോബാഗിലുമായി കുട്ടിക്കര്‍ഷക വിളയിച്ച ജൈവപച്ചക്കറിയുടെ ആദ്യ വിളവെടുപ്പ് ഗ്രാമീണര്‍ ആഘോഷിച്ചു. കര്‍ഷക അവാര്‍ഡ് ജേതാവ് ടി.കെ. ബാലകൃഷ്ണന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കക്കിരി, വെണ്ട, ചീര കൈപ്പ, വെണ്ട, താലോരി, അവര, പച്ചമുളക്, ചതുരപ്പയര്‍ തക്കാളി, ഇഞ്ചി തുടങ്ങിയവയാണ് മുത്തശ്ശിയുടെ സഹായത്തോടെ വൈഖരി സാവന്‍ പരിപാലിച്ചത്. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിനിയാണ്. പച്ച എന്ന പേരില്‍ കൃഷി ഡയറിക്കുറിപ്പുകളും തയ്യാറാക്കുന്നുണ്ട് ഈ നാടന്‍ പാട്ട് കലാകാരി കൂടിയായ ഈ മിടുക്കി. കര്‍ഷക കൂട്ടായ്മയായ ടാഫ്‌കോസിന്‍രെ പുരസ്‌കാരവും മയ്യില്‍ കൃഷി ഭവന്റെ കുട്ടിക്കര്‍ഷകക്കുള്ള അവാര്‍ഡും വൈഖരിക്ക് ലഭിച്ചിട്ടുണ്ട്. കലാപ്രവര്‍ത്തകനായ ജിജു ഒറപ്പൊടിയുടെയും ശിശിര കാനായിയുടെയും മകളാണ്.
Post a Comment