പ്രവീണയെ കൊന്നത് ഉറ്റ സുഹൃത്തെന്ന് നാട്ടുകാര്‍:
ഞെട്ടലില്‍ ഉരുവച്ചാല്‍ ഗ്രാമം.
പടം. 22hari70 പൊള്ളലേറ്റു മരിച്ച പ്രവീണയുടെ ഉരുവച്ചാലിലെ വീട്ടില്‍ അവസാനമായി ഒരു നോക്കു കാണാനെത്തിയവര്‍.
മയ്യില്‍: ഉറ്റ സുഹൃത്തുക്കളാണ് ഇരിക്കൂര്‍ കുട്ടാവിലെ കൊല്ലപ്പെട്ട പ്രവീണയും തീകൊളുത്തിയ ജിജേഷുമെന്നാണ് നാട്ടുകാര്‍ പറയുന്നുത്. ജിജേഷ് ഇവരുടെ വീട്ടിലെത്തി പ്രവീണയെ വിളിച്ചു വരുത്തി അടുക്കളയില്‍ വെച്ച് പെട്രോളൊഴിച്ച് കൊലപ്പെടുത്തകയായിരുന്നുവെന്നാണ് വിവരം. പ്രവീണയുടെ വാട്‌സ് ആപ്പ് ബ്ലോക്ക് ചെയ്ത നിലയിലാണെന്നും ഇതായിരിക്കാം ജിജേഷിനെ പ്രകോപിതനാക്കിയതെന്നുമാണ് പോലീസ് നിഗമനം. ബുധനാഴ്ച ഉച്ചക്ക് 2.20 ന് ബുള്ളറ്റ് ബൈക്കിലെത്തിയ ജിജേഷ് ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കയ്യില്‍ ചുരുട്ടി പിടിച്ച ചെറിയ സഞ്ചിയുമായെത്തിയത്. വീടിന്റെ വരാന്തയിലുണ്ടായിരുന്ന പ്രവീണയുടെ ഭര്‍ത്താവിന്റെ അച്ചന്‍ അച്യൂതന്‍ വെള്ളമെടുക്കാനായി അകത്തേക്ക് പോയ സമയത്താണ് കൃത്യം നിര്‍വഹിച്ചതെന്നാണ് കരുതുന്നത്. ഇതിനിടയിലാകാം ജിജേഷിനും മാരകമായി പൊള്ളലേറ്റത്.കണ്ണൂര്‍ എ.സി.പി. പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേചൃത്വത്തില്‍ മയ്യില്‍ പോലീസ് ഇവരുടെ ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരുടെ മൊഴികള്‍, ഫോണ്‍ എന്നിവ പരിശോധിച്ചു വരകയാണ്. നാട്ടുകാര്‍ അച്യൂതന്‍ ഒച്ച വെച്ചതോടെയാണ് നാട്ടുകാര്‍ ഇരുവരെയും ആസ്പത്രിയിലെത്തിച്ചത്. വൈകീട്ടോടെ വിദേശത്തു നിന്നും അജീഷ് എത്തിയതിനു ശേഷമാണ് പ്രവീണയുടെ ജന്മനാടായ കുട്ടാവില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പെരുവളത്തുപറമ്പിലും കുറ്റിയാട്ടൂരിലും നൂറുകണക്കിനാളുകളാണ് കണ്ണീരോടെ പ്രവീണക്ക് വിട പറഞ്ഞത്.
Post a Comment