35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പട്ടയമായി: കസ്തൂര്‍ബ ഉന്നതിയില്‍ ആനന്ദക്കണ്ണീര്‍
എം.കെ.ഹരിദാസന്‍
പടം.20hari21 കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ കസ്തൂര്‍ബ ഉന്നതിയിലെ കുടുംബങ്ങള്‍ പട്ടയവുമായി
മയ്യില്‍: സ്വന്തമായി അനുവദിച്ച ഭൂമിയില്‍ വീട് വെച്ച് മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും മതിയായ രേഖകള്‍ ലഭിതക്കാത്തതില്‍ പ്രയാസപ്പെട്ട 30 കുടുംബങ്ങളില്‍ ആനന്ദക്കണ്ണീര്‍. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ കാര്യാംപറമ്പ് കസ്തൂര്‍ബ ഉന്നതിയിലെ 45 കുടുംബങ്ങളിലെ 30 പേര്‍ക്കിനി വില്ലേജ് ഓഫീസില്‍ ഭൂമിയുടെ കരമടക്കാനാകും. മുഖ്യമന്ത്രിയുടെ എല്ലാവര്‍ക്കും ഭൂമിയും പട്ടയവും പദ്ധതിയിലൂടെ തളിപ്പറമ്പ് തഹസില്‍ദാറില്‍ നിന്ന് പട്ടയം ലഭിച്ചത്. ഉന്നതിയിലെ ഓലനടിയന്‍ ശൈലജ, എ.കെ.നബീസ,ഒ.ശരത്കൃഷ്ണ എന്നിവരും മുന്‍ പഞ്ചായത്തംഗം ടി.ആര്‍.ചന്ദ്രന്‍, പൊതുപ്രവര്‍ത്തകന്‍ വി.സജിത്ത് എന്നിവരുമാണ് പട്ടയം ലഭിക്കുന്നതിനായി പ്രവര്‍ത്തിച്ചത്. ജില്ലാ ഭൂദാന്‍ യജ്ഞക്കമ്മിറ്റിയുടെ അനുമതിയോടെയാണ് 30 കുടംബങ്ങളിലെ നാഥയുടെ പേരില്‍ പട്ടയം അനുവദിച്ചു കിട്ടിയത്. 1988ലാണ് പന്ന്യങ്കണ്ടി എസ്റ്റേറ്റിലെ അഞ്ച് ഏക്കര്‍ ഭൂമി ഭൂദാനം കമ്മിറ്റി ഭൂരഹിതര്‍ക്കായി ഏറ്റെടുത്ത് വിതരണം ചെയ്തിരുന്നത്. എന്നാല്‍ നാളിതുവരെ സ്വന്തമായി ലഭിച്ച ഭൂമിയുടെ രേഖക്കായി അലയുകയായിരുന്നു ഇവര്‍.
ഭൂമിക്ക് കരമടക്കാനാകുമെന്നത് വലിയ കാര്യമാണ്.
തളിപ്പറമ്പ് തഹസില്‍ദാറുടെ ഓഫീസില്‍ നടന്ന പട്ടയമേളയിലൂടെ ലഭിച്ച പട്ടയത്തിന് പിന്നില്‍ ഒരുവര്‍ഷക്കലമായി പ്രവര്‍ത്തിക്കേണ്ടി വന്നു. ഭൂമിയുടെ കരമടക്കാനാകുമെന്നത് വലിയ കാര്യമായാണ് കരുതുന്നത്. സര്‍ക്കാരിന്റെ വലിയ നേട്ടമായി കാണുന്നു.
ഓലനടിയന്‍ ഷൈലജ,
കസ്തൂര്‍ബ ഉന്നതി, കാര്യാംപറമ്പ് , കുറ്റിയാട്ടൂര്‍.
Post a Comment