Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഡോക്ടർ സി വി രഞ്ജിത്തിന്റെ വന്ദേമാതരം വീണ്ടും അന്താരാഷ്ട്ര പുരസ്കാര നിറവിൽ

ഡോക്ടർ സി വി രഞ്ജിത്തിന്റെ വന്ദേമാതരം വീണ്ടും അന്താരാഷ്ട്ര പുരസ്കാര നിറവിൽ

തായ്‌ലൻ്റ് : ഡോ. സി വി രഞ്ജിത്ത് സംവിധാനവും സംഗീതസംവിധാനവും നിർവഹിച്ച വന്ദേമാതരം , എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിന് തായ്‌ലൻ്റ് ഗരുഡ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം.
മികച്ച സംഗീതസംവിധായകൻ, മികച്ച സംവിധായകൻ, മികച്ച മ്യൂസിക് വീഡിയോ എന്നീ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ഇതേ ഗാനത്തിലൂടെ ഡോക്ടർ സി വി രഞ്ജിത്ത് ലോക റെക്കോർഡുകൾനേടിയിരുന്നു. വേൾഡ് റെക്കോർഡ് യൂണിയൻറെയും വേൾഡ് റെക്കോർഡ്സ് ഇന്ത്യയുടെയും ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് വന്ദേമാതരം എന്ന ഗാനത്തിലൂടെ സ്വന്തമാക്കിയിരുന്നത്. ഒപ്പം മഹാരാഷ്ട്രയിലെ ഗ്ലോബൽ സ്കോളേഴ്‌സ് ഫൗണ്ടേഷൻ നൽകുന്ന ഭൂഷൺ പുരസ്കാർ , മുംബൈ എൻ്റർടെയ്ൻമെൻ്റ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്, ദാദാസാഹിബ് ഫാൽക്കെ മോട്ടിവേഷണൽ അവാർഡ് എന്നീ അംഗീകാരങ്ങളും ഈ ഗാനത്തിലൂടെ ഡോക്ടർ സി വി രഞ്ജിത്ത് സ്വന്തമാക്കിയിരുന്നു.

0/Post a Comment/Comments