കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശികയും ഓണം ഉത്സവ ബത്തയും അടിയന്തിരമായി അനുവദിക്കണമെന്ന് കേരള സർക്കാരിനോടും മലബാർ ദേവസ്വം ബോർഡിനോടും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU)സ്ഥാപക നേതാവ് സ:വി. വി. ദക്ഷിണാമൂർത്തി മാസ്റ്റരുടെ അനുസ്മരണ ദിനമായ ആഗസ്ത് 31ന് തളിപ്പറമ്പ് തൃച്ചംബരത് വെച്ച് ഉച്ചക്ക് 1 മണിക്ക് അനുസ്മരണ പരിപാടി നടത്താനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സ:ടി.ഐ.മധുസൂദനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സിക്രട്ടറി സ:സി.വി.ദാമോദരൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സ:ടി.കെ.സുധി, കെ.പ്രതീഷ്, സുനിത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment