Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റവാളികളെ ഉയർത്തിക്കാട്ടരുത്; കോൺഗ്രസ്സ്

കുറ്റവാളികളെ ഉയർത്തിക്കാട്ടരുത്; കോൺഗ്രസ്സ്

കുറ്റവാളികളെ സമൂഹ മാധ്യമങ്ങളിലും മറ്റും ഉയർത്തിക്കാട്ടുന്നത് വലിയകുറ്റമാണെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത്. ഒരു പാവപ്പെട്ട പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടും ക്രിമിനലിന്റെ ഫോട്ടോ വച്ച് ചപ്പാത്തിയുടെ പരസ്യം ഉണ്ടാക്കിയവരും ഷെയർ ചെയ്തവരും ആ പാവപ്പട്ട പെൺകുട്ടിയേയും കുടുംബത്തേയും മറക്കുകയാണ്. കുറ്റവാളികളെ ഉയർത്തികാട്ടുന്നത് കുറ്റവാസനകൾ വർദ്ദിക്കാൻ കാരണമാകുന്നു. ഇരയോടൊപ്പം നിൽക്കേണ്ടവർ വേട്ടക്കാരന്റെ പരസ്യം നിർമ്മിക്കുകയും പോസ്റ്റ്‌ ചെയ്യുകയും ഷെയർ ചെയ്യുകയുമാണ്. മനസ്സിന്റെ അധഃപതനമാണ് ഇത്തരം പ്രവൃത്തികളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. പൊതു സമൂഹത്തിൽ എന്ത് സന്ദേശമാണ് ഇതിലൂടെ കിട്ടുന്നത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള കാരണമെന്നും അദ്ദേഹം അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്