Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കേള്‍വിപരിമിതിയുള്ള വിദ്യാര്‍ഥികളുടെ പരിശോധന ക്യാമ്പ് ബുധനാഴ്ച

കേള്‍വിപരിമിതിയുള്ള വിദ്യാര്‍ഥികളുടെ പരിശോധന ക്യാമ്പ് ബുധനാഴ്ച



 മയ്യില്‍:പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കേള്‍വി- സംസാര വൈകല്യമുള്ളവര്‍ക്കായുള്ള വൈദ്യ പരിശോധന ക്യാമ്പ് ബുധനാഴ്ച നടത്തും. തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ക്യാമ്പ്. സമഗ്ര ശിക്ഷ സംഘടിപ്പിക്കുന്ന പരിപാടി  രാവിലെ പത്തിന് തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി. ഹാളില്‍ മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത ഉദ്ഘാടനം ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ബി.പി.സി. നാരായണന്‍ ചേടിച്ചേരി പദ്ധതി വിശദീകരിക്കും.

0/Post a Comment/Comments