കുറ്റിയാട്ടൂര്‍: തെങ്ങുകളില്‍ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നതില്‍ കര്‍ഷകര്‍ക്ക് അശങ്ക.കുറ്റിയാട്ടൂര്‍ പഴശ്ശി ആറൂല്‍, മണിയിങ്കീല്‍ ഭാഗങ്ങളിലാണ് മഞ്ഞപ്പിത്ത ബാധ വ്യാപകമാവുന്നത്. കായ്ഫലമുള്ള തെങ്ങുകളില്‍ മാത്രമാണിത് കണ്ടു വരുന്നത്.
ഒലകളില്‍ മഞ്ഞനിറം വ്യാപിക്കുന്നതോടെ തേങ്ങയുടെ ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നതാണ് ആദ്യ ലക്ഷണങ്ങള്‍. ആറുല്‍ താഴെ ഒടവര കാര്‍ത്ത്യായനിയമ്മ, ടി.ഒ. നാരായണന്‍കുട്ടി, ആര്‍.വി.നാരായണന്‍, പി.വി.കരുണാകരന്‍ തുടങ്ങിയവരുടെ പറമ്പുകളിലാണിത് രൂക്ഷമായത്. പഞ്ചായത്തംഗംയൂസഫ് പാലക്കല്‍, കൃഷി ഓഫീസര സുരേഷ്ബാബു, കര്‍ഷര്‍ എന്നിവര്‍ രോഗബാധിത പ്രദേശം സന്ദര്‍ശിച്ചു.
Post a Comment