റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് പത്രം ഏജന്റിന് പരിക്ക്
മയ്യില്‍: പത്ര വിതരണം നടത്തുന്നതിനിടെ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് പത്രം ഏജന്റിന് സാരമായ പരിക്ക്. മയ്യില്‍ വേളത്തെ കെ.സി.സുരേഷിന്റെ സ്‌കൂട്ടറാണ് കുഴിയില്‍ വീണ് നിയന്ത്രണം തെറ്റി സമീപത്തെ ഓടയില്‍ തെറിച്ചു വീണത്.രണ്ടു കാലുകള്‍ക്കും കൈക്കും ദേഹത്തുമാണ് പരിക്കേറ്റിട്ടുള്ളത്. മാതൃഭൂമി ചെക്ക്യാട്ടുകാവ് ഏജന്റാണ്. തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മയ്യില്‍ ചെക്ക്യാട്ടുകാവിനു സമീപം പെട്രോള്‍ പമ്പിനു സമീപത്തെ കപ്പാലത്തിനു ചേര്‍ന്ന് ഏറെക്കാലമായുള്ള വലിയ കുഴിയിലാണ് അപകടമുണ്ടായത്. ഇവിടെ നേരത്തെയും നിരവധി അപകടങ്ങള്‍ നടന്നതായി സമീപത്തെ പൊതുപ്രവര്‍ത്തകനായ അനില്‍സി പറഞ്ഞു.
Post a Comment