Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ ചെക്ക്യാട്ടുകാവിനു സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

മയ്യില്‍ ചെക്ക്യാട്ടുകാവിനു സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

മയ്യില്‍:  ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. മയ്യില്‍ വേളം മഹാഗണപതി ക്ഷേത്രം പാരമ്പര്യ ഊരാളന്‍ മാക്കന്തേരി ഇല്ലത്ത് ദാമോധരന്‍നമ്പൂതിരി, വേളം മഹാഗണപതി ക്ഷേത്രം ജീവനക്കാരന്‍ മാക്കന്തേരി ഇല്ലത്ത് പ്രദീപന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍ നിന്ന് കണ്ടക്കൈക്കടവിലേക്ക് പോകുന്ന മലബാര്‍ ബസ്സും മയ്യില്‍ നിന്ന് കൊളച്ചേരി ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്